India

അജയ്യനായി കെജരിവാള്‍; ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി, ശൂന്യതയില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം പിടിച്ചെടുക്കാനുള്ള ബിജെപിയുടെ സ്വപ്നത്തെ തകര്‍ത്തെറിഞ്ഞ് എഎപി. ഹാട്രിക് വിജയമാണ് ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളും പാര്‍ട്ടിയും നേടിയത്. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ പാര്‍ട്ടി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്.

വന്‍ ഭൂരിപക്ഷത്തോടെ തന്നെയാണ് കെജരിവാള്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന ഫലം അനുസരിച്ച് എഎപി 55 സീറ്റുകളിലും ബിജെപി 15 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. അതേ സമയം 70-ല്‍ 67 സീറ്റുകളും നേടി 2015-ല്‍ നേടിയ അപ്രമാദിത്യ വിജയം എഎപിക്ക് ആവര്‍ത്തിക്കാനുമായില്ല.

2015-ല്‍ മൂന്ന് സീറ്റുകള്‍ മാത്രം നേടിയതില്‍ നിന്ന് നില മെച്ചപ്പെടുത്താനായതില്‍ മാത്രമാണ് ബിജെപിക്ക് താല്‍ക്കാലിക ആശ്വാസമായിട്ടുള്ളത്. അതേസമയം, കോണ്‍ഗ്രസിന് ഇത്തവണ ശൂന്യത തന്നെയാണ്. ഇത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നുകൂടിയാണ്.

Related Articles

Leave a Reply

Back to top button