Thiruvambady

തിരുവമ്പാടിയിൽ ജീവതാളം പദ്ധതി വളണ്ടിയർ പരിശീലനം നടത്തി

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ ജീവതാളം പദ്ധതിയുടെ പഞ്ചായത്ത് തല വളണ്ടിയർ പരിശീലനം നടത്തി. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിത രീതികളിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും, നിയന്ത്രണവും ലക്ഷ്യം വെച്ചുകൊണ്ട് രൂപകല്പന ചെയ്ത സമഗ്ര പദ്ധതിയാണ് ജീവതാളം

ജീവതാളം പദ്ധതിയെക്കുറിച്ച് ജില്ലാ കോർ കമ്മിറ്റി അംഗം യു.എൻ.സജിത്ത് കുമാർ വിശദീകരിച്ചു.

100 വീടുകൾ ഉൾപ്പെടുത്തി രൂപീകരിച്ച ക്ലസ്റ്ററുകളിൽ നവംബർ 15 നുള്ളിൽ ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട സമഗ്ര സർവ്വേ നടത്തുകയും, തുടർന്ന് 18 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും സ്ക്രീനിംഗ് നടത്തി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കും. ആദ്യത്തെ ക്ലസ്റ്ററിലെ സ്ക്രീനിങ്ങിനു ശേഷം അടുത്ത 100 വീടുകൾ തിരഞ്ഞെടുത്ത് പ്രവർത്തനം തുടരും. പഞ്ചായത്തിലെ മുഴുവൻ പേരെയും സ്ക്രീൻ ചെയ്ത് ആവശ്യമായ ബോധവൽക്കരണവും, ചികിത്സയും നൽകാനാണ് ജീവതാളം പദ്ധതി ലക്ഷ്യമിടുന്നത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാമചന്ദ്രൻ കരിമ്പിൽ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം,വാർഡ് മെമ്പർമാരായ ബിന്ദു ജോൺസൺ, മുഹമ്മദലി കെ എം, ലിസിസണ്ണി, ബീന പി. അപ്പു കോട്ടയിൽ, മഞ്ജു ഷിബിൽ, ഷൈനി ബെന്നി, രാധാമണി, കെ. ഡി. ആൻ്റണി, ബീന പി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഷില്ലി എൻ.വി ,( പി.എച്ച്.എൻ) ചഷ്മ ചന്ദ്രൻ (ഐ.സി.ഡി.എസ്സ് സൂപ്രവൈസർ ) ആരോഗ്യ പ്രവർത്തകർ, ജീവതാളം വളണ്ടിയർമാർ, ആശാ പ്രവർത്തകർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button