Kodiyathur

സി.എച്ച് കൾച്ചർ സൊസൈറ്റി കോളേജ് യൂണിയൻ സാരഥികൾക്ക് സ്വീകരണം നൽകി

കൊടിയത്തൂർ : കൾച്ചർ സൊസൈറ്റി കൊടിയത്തൂർ പ്രദേശത്ത് നിന്നും വിവിധ കോളേജ് സാരഥികളായവർക്ക് സ്വീകരണം നൽകി. മുസ്ലിം യൂത്ത് ലീഗ് ദേശിയ സമതി അംഗം പി.ജി മുഹമ്മദ് ഉപഹാരം നൽകി.
ഫാറൂഖ് കോളേജ് വൈസ് ചെയർ പേഴ്‌സൺ ശഹല  ടി.ടി, സുന്നിയ കോളേജ് ചേന്നമംഗലൂർ മാഗസിൻ എഡിറ്റർ നസ്‌വാൻ വി.കെ എന്നിവർക്കാണ് സ്വീകരണം നൽകിയത്. സൊസൈറ്റി പ്രസിഡന്റ്  ഇ.എ സലാം അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത്  അംഗം ടി.കെ അബൂബക്കർ മാസ്റ്റർ, നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുതുക്കുടി, എം.എസ്.എഫ് സെക്രട്ടറി ശബീൽ പി .പി  എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് നാദിർഷ കുയ്യിൽ, ടൗൺ  യൂത്ത് ലീഗ്  പ്രസിഡന്റ് ഫൈസൽ പി.പി, സെക്രട്ടറി ഹാദിൽ കെ.കെ, ടൗൺ  എം.എസ്.എഫ് പ്രസിഡന്റ് ഹംദാൻ കോട്ടമ്മൽ, ടി.ടി അബ്ദുറഹിമാൻ, ടൗൺ  യൂത്ത് ലീഗ് സെക്രട്ടറി മുഹമ്മദലി പുതിയോട്ടിൽ, വി.സി അബ്ദുല്ലകോയ എന്നിവർ  സംസാരിച്ചു.
സൊസൈറ്റി ജനറൽ സെക്രട്ടറി ഇ.എ ജബ്ബാർ സ്വാഗതവും പി.വി നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു. അബ്ദുൽ കരീം കോട്ടമ്മൽ, മൂഴിക്കൽ കുട്ടിഹസ്സൻ, ടി.എൻ ഇമ്പിച്ചിക്കോയ, സി.കെ അബ്ദുറഹിമാൻ, അബ്ദുറഹിമാൻ പുതിയോട്ടിൽ, സി.കെ നിസാം, അഡ്വ. ഷബീർ പി.വി എന്നിവർ നേതൃത്വം  നൽകി.

Related Articles

Leave a Reply

Back to top button