Kodiyathur
കെ വി വി ഇ സ് കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു. ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്തിൽ നിന്നും പാലിയേറ്റീവ് പ്രവർത്തകരും വ്യാപാരികളുമായ എം അബ്ദുറഹിമാൻ, നിസാർ കൊളായി എന്നിവർ ചേർന്ന് മെമെന്റോ ഏറ്റുവാങ്ങി.
യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അനീഫ ടി.കെ, ഹമീദ് സി.കെ, സി.പി മുഹമ്മദ്, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ മാസ്റ്റർ, ഫസൽ, ലത്തീഫ് പുൽപറമ്പിൽ, സമദ് കണ്ണാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.







