Thiruvambady

തിരുവമ്പാടിയിൽ തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്

തിരുവമ്പാടി: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. തിരുവമ്പാടി മിൽമുക്കിൽ മദ്രസ പഠനത്തിന് ശേഷം വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. തിരുവമ്പാടി മിൽമുക്ക് സ്വദേശി കാലടി ഷറഫുദ്ദീന്റെ മകൻ ഏഴു വയസ്സുകാരൻ ഷെസിനാണ് തെരുവനായ ആക്രമണത്തിൽ പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഷെസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിരുവമ്പാടിയിൽ തെരുവ്നായ ആക്രമണം ഇതിനുമുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിവസം തോറും തെരുവ് നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്നതും രാത്രികാലങ്ങളിൽ തിരുവമ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും കാൽനട യാത്രക്കാരെയും ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരെയും തെരുവ് നായകൾ ആക്രമിക്കാൻ ശ്രമിക്കുന്നതും നിത്യസംഭവമായി മാറുകയാണ്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി.

Related Articles

Leave a Reply

Back to top button