Mukkam

കെ.എം.സി.ടി മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യലിറ്റി കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

മുക്കം: മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളേജിൽ ഒരുക്കിയ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന സർക്കാറിന്റെ ഇടപെടൽ മാത്രമല്ല, സ്വകാര്യ മേഖലയ്ക്കും ആരോഗ്യ മേഖലയിൽ നേട്ടം കൈവരിക്കുന്നതിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കെ.എം.സി.ടി ക്യാമ്പസിൽ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ കെ.എം.സി.ടി ഫൗണ്ടർ ചെയർമാൻ ഡോ.കെ മൊയ്തു അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എ.വി അബ്ദുറഹിമാൻ ഹാജി മെമ്മോറിയൽ പി.ജി ഡോക്ടേർസ് ഹോസ്റ്റൽ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോളജ് ഓഫ് എഞ്ചിനിയറിംഗ് ഫോർ എമർജിംഗ് ടെക്നോളജിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റിഹാബിലിറ്റേഷൻ സെന്റർ ഉദ്ഘാടനം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ, ആയുർവേദ കോളജ് പുതിയ ബ്ലോക്കിന്റെയും ഇ മറിയം മെമ്മോറിയൽ ഹോസ്റ്റലിന്റെയും ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മഠത്തിൽ ആയിഷ മെമ്മോറിയൽ ഹോസ്റ്റൽ, സ്പോർട്സ് കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം കർണ്ണാടക ഗവ.അഷ്വറൻസ് ചെയർമാൻ ബി.എം ഫാറൂഖ്, റിസർച്ച് സെന്റർ, ഇൻക്യൂബേഷൻ സെന്റർ എന്നിവയുടെ ഉദ്ഘാടനം എ.ഐ.സി.ടി.ഇ ഉപദേശകൻ ഡോ.രമേഷ് ഉണ്ണികൃഷ്ണൻ എന്നിവർ നിർവ്വഹിച്ചു.

എം.എൽ.എമാരായ ലിന്റോ ജോസഫ്, പി.ടി.എ റഹീം, ഇ.കെ വിജയൻ, യു.എ ലത്തീഫ്, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ടി സിദ്ദിഖ്, കെ.എം സച്ചിൻ ദേവ്, മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു, കൗൺസിലർ എം.വി രജനി, പി മോഹനൻ മാസ്റ്റർ, കെ.കെ ബാലൻ, ഒ അബ്ദു റഹിമാൻ , റാഫി പി ദേവസി, വി അനിൽ കുമാർ, സുബൈർ കമാൽ, അഡ്വ.കെ പി ബഷീർ, കെ.എം.സി.ടി ഗ്രൂപ്പ് മാനേജിങ് ട്രസ്റ്റി ഡോ.കെ എം നവാസ്, ട്രസ്റ്റിയും ഡയറക്ടറുമായ ഡോ.ആയിഷ നസ്റിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button