Adivaram
ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ബസ് സൈഡിലേക്ക് മാറ്റി,ഗതാഗതക്കുരുക്ക് തുടരുന്നു.

അടിവാരം: ഇന്ന് ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ ബസ് സൈഡിലേക്ക് മാറ്റി, ഗതാഗതക്കുരുക്ക് തുടരുന്നു.രാവിലെ താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ കുടുങ്ങിയ വോൾവോ ബസ് റോഡിന്റെ സൈഡിലേക്ക് മാറ്റി,ഗതാഗതക്കുരുക്ക് പൂർണ്ണമായിട്ടും പരിഹരിച്ചിട്ടില്ല.
അവധിദിവസങ്ങൾ ആയതിനാൽ നിരവധി യാത്രക്കാരാണ് ഇസ് ചുരത്തിൽ കുടുങ്ങിക്കിടക്കുന്നത്, ഗതാഗത തടസ്സം നേരത്തെ അടിവാരവും കഴിഞ്ഞ് കൈതപ്പൊയിൽവരെ എത്തിയിരുന്നു, വൺവേ ആയിട്ടാണ് ഇപ്പോൾ വാഹനങ്ങളിൽ കടത്തിവിടുന്നത്, പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ഗതാഗത നിയന്ത്രണത്തിൽ പങ്കാളികളായിട്ടുണ്ട്






