Kerala

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നിട്ടില്ല; ചിലര്‍ പാര്‍ട്ടി വിട്ടു പോയാല്‍ അത് എങ്ങനെ പിളര്‍പ്പ് ആകുമെന്നും അനൂപ് ജേക്കബ്

കോട്ടയം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നിട്ടില്ലെന്ന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലീഡറുമായ അനൂപ് ജേക്കബ് എംഎല്‍എ. ചിലര്‍ പാര്‍ട്ടി വിട്ടു പോയാല്‍ അതിനെ പിളര്‍പ്പ് എന്ന് എങ്ങനെ വിശേഷിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി ചെയര്‍മാനായ ജോണി നെല്ലൂര്‍ നടത്തിയത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്നും അനൂപ് ജേക്കബ് തുറന്നടിച്ചു.

ജോണി നെല്ലൂര്‍ പാര്‍ട്ടി വിട്ട സംഭവത്തില്‍ നടപടിയെടുക്കാന്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചെന്നും അനൂപ് ജേക്കബ് പറഞ്ഞു. കൂടുതല്‍ പ്രതികരണങ്ങള്‍ പാര്‍ട്ടി കമ്മീഷന്റെ നടപടി വന്നശേഷമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍്ഗ്രസ് ജോസഫ് ഗ്രൂപ്പുമായി ലയിക്കാനുള്ള നീക്കമാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കിയത്. തങ്ങളുടെ വിഭാഗം ജോസഫ് ഗ്രൂപ്പുമായി ലയിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചിരുന്നു. ജേക്കബ് വിഭാഗമെന്ന ചെറിയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരിക്കുന്നതിലും നല്ലത് ജോസഫിന്റെ നേതൃത്വത്തിലുള്ള വലിയ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായിരിക്കുന്നതാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

പാര്‍ട്ടിയെ പിളര്‍ത്താന്‍ അനൂപ് ജേക്കബ് ചിലരില്‍ നിന്ന് അച്ചാരം വാങ്ങിയെന്നും ജോണി നെല്ലൂര്‍ ആരോപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ലയനത്തെ എതിര്‍ത്തെന്നും
ജോണി ആരോപിച്ചു.

Related Articles

Leave a Reply

Back to top button