Kodanchery
ഒരു വർഷത്തിലേറെയായിട്ടും പരിഹാരമാകാതെ കോടഞ്ചേരിയിലെ കുടിവെള്ള പ്രശനം

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ കോടഞ്ചേരി ടൌൺ മുതൽ തെയ്യപ്പാറ സിക്ക് വളവ് വരെയുള്ള കുടിവെള്ള വിതരണം നിലച്ച് ഒരുവർഷത്തിലധികമായിട്ടും പരിഹാരമായില്ല. ഇരുപത്തഞ്ചോളം കുടുംബങ്ങൾക്കാണ് പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുന്നത്.
കോടഞ്ചേരി ടൗണിൽ നിന്നും പ്രദേശത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈൻ റോഡ് പ്രവർത്തിയുടെ ഭാഗമായി വിച്ഛേദിച്ചതിന്റെ ഫലമായാണ് കുടിവെള്ള വിതരണം നിലച്ചത്. വിഷയത്തിൽ അധികൃതർ ഇടപെട്ട് ഉടൻ പ്രശ്നപരിഹാരം കാണണമെന്ന് പതിനേഴാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.







