Mukkam
‘കഥമൊഴി 2023’ ഏകദിന സാഹിത്യ ശില്പശാല സംഘടിപ്പിച്ചു

മുക്കം: താഴേക്കോട് ഗവ. എൽ.പി സ്കൂളിൽ കുട്ടികൾക്കായി ഏകദിന സാഹിത്യ ശില്പശാല ‘കഥമൊഴി 2023’ സംഘടിപ്പിച്ചു. മുക്കം ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനറും മുക്കം ഓർഫനേജ് സ്കൂൾ അധ്യാപകനുമായ റിയാസ് മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് മലയാള കഥകളെ അടുത്തറിയാനും അവരെ വായനാ തത്പരരാക്കാനും ഉതകുന്ന രീതിയിൽ ആട്ടവും പാട്ടും കഥ പറച്ചിലുമായി നടന്ന ശില്പശാലയിൽ ഹെഡ്മിസ്ട്രസ്സ് ജയതി സി.കെ, പി.ടി.എ പ്രസിഡണ്ട് അബ്ദുറഹിമാൻ, മീന ജോസഫ്, സലോമി പി.പി അബ്ദുൽ സലാം, വി.കെ ലേഖ, നീനു, ഉണ്ണിമായ, മുഹമ്മദ് അഫീഫ് തുടങ്ങിയവർ സംസാരിച്ചു.







