Kodanchery

കോടഞ്ചേരിയിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു

കോടഞ്ചേരി: വിരയില്ലാത്ത കുട്ടികൾ ആരോഗ്യമുള്ള കുട്ടികൾ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കോടഞ്ചേരി സെന്റ് ജോസഫ്സ്‌ എൽ.പി സ്കൂളിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. സ്കൂളിൽ വിളിച്ചുചേർത്ത പ്രത്യേക അസംബ്ലിയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോച്ചൻ, വാർഡ് മെമ്പർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ഹെഡ്മിസ്ട്രസ്സ് എന്നിവർക്കൊപ്പം വിരഗുളിക കഴിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മീത്ത് മോഹൻ വിര ഗുളിക കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും എങ്ങനെ കഴിക്കാം എന്നതിനെക്കുറിച്ചും കുട്ടികൾക്ക് വിശദീകരണം നൽകി. വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, ജീമോൾ കെ, ഷിജോ ജോൺ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button