Thiruvambady

തിരുവമ്പാടി റബ്ബർ ഉത്പാദക സംഘം പ്രതിഷേധ റാലിയും ധർണ്ണയും നടത്തി

തിരുവമ്പാടി: തിരുവമ്പാടി റബ്ബർ ഉത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ റബ്ബർ വിലയിടിവിനെതിരെയും സർക്കാർ പ്രഖ്യാപിച്ച റബറിന്റെ തറവില നൽകാത്തതിനെതിരെയും തിരുവമ്പാടി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ റാലിയും ധർണ്ണയും നടത്തി. രൂക്ഷമായ വിലയിടിവ് മറ്റു കാർഷിക വിളകളെപോലെ റബറും നേരിടുന്നുവെന്നും കേരള സർക്കാർ 170 രൂപ തറവില പ്രഖ്യാപിച്ചതിന് ശേഷം ഒരാൾക്ക് പോലും ലഭിച്ചിട്ടില്ലെന്നും സംഘം ചൂണ്ടിക്കാട്ടി.

റബറിന്റെ തറവില 250 രൂപയായി വർദ്ധിപ്പിക്കുക, കർഷക ഭൂമിലേക്കുളള വനംവകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക, 65 ശതമാനത്തിൽ അധികം വർദ്ധിപ്പിച്ച ഭൂനികുതി കുറയ്ക്കുക, ബഫർസോൺ വനത്തിനുള്ളിൽ തന്നെ നിലനിർത്തുക തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധവും ധർണ്ണയും നടത്തിയത്. റബ്ബർ ഉൽപാദകസംഘം പ്രസിഡന്റ് ജോസ് റാണിക്കാട്ട് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ജെയിംസ് മറ്റത്തിൽ, വിൻസു തിരുമല, ബെന്നി കാരിക്കാട്ടിൽ, സാലസ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button