Thiruvambady
തിരുവമ്പാടിയിൽ ഹജ്ജ് പഠന ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി നിയോജകമണ്ഡലത്തിലെ ഈ വർഷം സർക്കാറിന് കീഴിലും അല്ലാതെയും ഹജ്ജിന് പോവുന്നവർക്കായി കേരള ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസ് സംഘടിപ്പിച്ചു.
തിരുവമ്പാടി എംസി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സുലൈമാൻ മാസ്റ്റർ അധ്യക്ഷനായി. ഉമ്മർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുപി അബ്ദുൽ ഹമീദ് മാസ്റ്റർ പഠന ക്ലാസിന് നേതൃത്വം നൽകി. പ്രോഗ്രാം കോഡിനേറ്റർ അബൂബക്കർ ഹാജി കൊടുവള്ളി, കേരള ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുള്ള ചെറുവാടി എന്നിവർ സംസാരിച്ചു.