Mukkam

മദ്യനിരോധന സമിതി സംസ്ഥാന ജാഥ: ജില്ലയിൽ ഒന്നാംഘട്ട പ്രയാണം തുടങ്ങി

മുക്കം: മദ്യനിരോധന സമിതിയുടെ സംസ്ഥാന വാഹന ജാഥ ജില്ലയിൽ ഒന്നാംഘട്ട പ്രയാണം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന മദ്യ നിയന്ത്രണാധികാരം പുനഃസ്ഥാപിക്കുക, വിമുക്തി പദ്ധതി ജനകീയമായി പുനഃസംവിധാനം ചെയ്യുക, സംസ്ഥാനത്ത് പുതുതായി ബാറുകളോ മദ്യ വിൽപനശാലകളോ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുക, നീരയുടെ കാർഷിക വ്യാവസായിക തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ സംഘടിപ്പിക്കുന്നത്.

സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ.വിൻസെന്റ് മാളിയേക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന ജാഥ ജില്ലാ വൈസ് പ്രസിഡന്റ് കണ്ണൻ അയനിക്കാടിന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത എസ് വർമ മുക്കത്ത് ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button