Thiruvambady
സ്നേഹ ഭവനം പദ്ധതി: ഭവന പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി എൻ.എസ്.എസ് വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ നന്ദനയുടെ വീടിന്റെ പുനരുദ്ധാരണ പ്രവർത്തനം ആരംഭിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെംബർ അപ്പു കോട്ടയിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വീടിന്റെ അറ്റകുറ്റ പണികൾക്ക് തുടക്കം കുറിച്ചു. എൻ.എസ്.എസ് വോളണ്ടിയേഴ്സ് മുക്കം ഉപജില്ലാ കലോത്സവത്തിൽ തട്ടുകട നടത്തി സമാഹരിച്ച തുകയിൽ നിന്നുമാണ് സഹപാഠിയുടെ വീടിനുള്ള ജനലും വാതിലും വെച്ചുകൊടുക്കുന്നത്.







