Thiruvambady
ഇന്ത്യ-ദി മോഡി ക്വസ്റ്റ്യൻ തിരുവമ്പാടിയിൽ പ്രദർശിപ്പിച്ചു

തിരുവമ്പാടി: കേന്ദ്ര സർക്കാർ സമൂഹ മാധ്യമങ്ങളിൽ വിലക്കേർപ്പെടുത്തിയ ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രദർശിപ്പിച്ചു.
പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഇ അരുൺ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജിബിൻ പി.ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, മെവിൻ പി.സി, ജിനീഷ്, ഫിറോസ്ഖാൻ, ഗണേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.







