Kodanchery

തലമുറകളുടെ സംഗമ വേദിയായി കോടഞ്ചേരി ഗവ.കോളജിൽ മെഗാ അലുംനി മീറ്റ്

കോടഞ്ചേരി: കോടഞ്ചേരി ഗവ. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായി ആദ്യ ബാച്ച് മുതലുള്ള പൂർവ വിദ്യാർത്ഥികളും മുൻ അധ്യാപക – അനധ്യാപക ജീവനക്കാരും കോളേജിൽ ഒത്തുകൂടി. രാവിലെ 10 മണിക്ക് ആരംഭിച്ച മീറ്റ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.ഷബീർ കെ.പി, ഡോ.ഇബ്രാഹിം വൈ.സി, അലക്സ് തോമസ് ചെമ്പകശേരി, ഡോ. ഒ.യു അഗസ്തി, വി.ഡി ജോസഫ്, വാസു വി.എൻ, ഡോ.ഫ്രാൻസി, പ്രൊഫ. പി.ടി സുലൈമാൻ, പ്രൊഫ. കെ.ഡി ജോസഫ്, ഡോ. ജയശ്രീ എസ്, ഡോ. അൽഫോൺസാ സേവ്യർ, അഷ്‌റഫ്‌ കെ.പി തുടങ്ങിയവർ സംസാരിച്ചു.

കോളേജ് രൂപീകരണ സമയത്തെ സ്പോൺസറിങ് കമ്മിറ്റിയിലെ മെമ്പർമാരായിരുന്ന വി.ഡി ജോസഫ്, ഡോ. ഒ.യു അഗസ്തി, കോളേജിലെ പ്രഥമ വിദ്യാർത്ഥിയായി പ്രവേശനം നേടിയ വി,എൻ വാസു എന്നിവരെ ചടങ്ങിൽ ആദരിച്ചു. പൂർവ വിദ്യാർത്ഥി അഡ്വ. ടി.പി.എ നസീർ രചിച്ച പുസ്തകം രചയിതാവ് എം.എൽ.എയ്ക്ക് കൈമാറി. വിവിധ ബാച്ചുകളിൽ നിന്നായി ആയിരത്തിലധികം പൂർവ വിദ്യാർത്ഥികളും അമ്പതോളം മുൻ അധ്യാപക അനധ്യാപക ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. ബാച്ച് തിരിഞ്ഞുള്ള ചർച്ചകൾ, കലാ പരിപാടികൾ, ബയോ ഡൈവേഴ്സിറ്റി റിസേർവ് സന്ദർശനം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

Related Articles

Leave a Reply

Back to top button