Mukkam
റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി

മുക്കം: മുക്കം എ.ബി.സി ട്രെയിനിങ് അക്കാദമി വിദ്യാർത്ഥിനികൾ മുക്കം പോലീസ് സ്റ്റേഷനിലെ നിയമപാലകർക്കൊപ്പം റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി.
കൊടിയത്തൂർ: കൊടിയത്തൂർ നൂറുൽ ഇസ്ലാം മദ്രസയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തലും പ്രതിജ്ഞയും നടത്തി.
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് എസ്റ്റേറ്റ്ഗേറ്റ് അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി വാർഡ് മെമ്പർ ജംഷിദ് ഒളകരയുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങ് നടത്തി







