India

അർജന്റീനയിൽ ധരിച്ച വസ്ത്രം ഇന്ത്യയിലും ധരിച്ച് താരമായി ഇവാൻക; മെലാനിയയ്ക്ക് ‘കരാട്ടെ ഗ്രീൻ ബെൽറ്റ്’ ലഭിച്ചെന്ന് ട്രോളി സോഷ്യൽമീഡിയ

ന്യൂഡൽഹി: ഇന്ത്യയിൽ ദ്വിദിന സന്ദർശനത്തിനെത്തിയ ഡൊണാൾഡ് ട്രംപും കുടുംബവുമാണ് സോഷ്യൽമീഡിയയിലും താരങ്ങൾ. ട്രംപിനൊപ്പം തന്നെ പ്രഥമ വനിത മെലാനിയ ട്രംപിന്റെയും മകൾ ഇവാൻക ട്രംപിന്റെയും ചിത്രങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിലും പ്രചരിക്കുകയാണ്.

ധരിച്ച വസ്ത്രം വീണ്ടും ധരിച്ച് ഇവാൻക എല്ലാവരുടേയും കൈയ്യടി വാങ്ങിയപ്പോൾ വ്യത്യസ്തമായ വസ്ത്രം ധരിക്കാൻ ശ്രമിച്ച് ട്രോളുകൾ ഏറ്റുവാങ്ങുകയാണ് മെലാനിയ. കഴിഞ്ഞ വർഷം അർജന്റീന സന്ദർശിച്ചപ്പോൾ ധരിച്ച അതേ വസ്ത്രമാണ് ഇന്ത്യൻ സന്ദർശനത്തിന് ഇവാൻക ഉപയോഗിച്ചത്. ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ധരിച്ച് ശക്തമായ ഫാഷൻ സ്റ്റേറ്റ്മെന്റ് നൽകാൻ ശ്രമിച്ച ഇവാൻകയ്ക്ക് നിറകൈയ്യടിയുമാണ്. എന്നാൽ മെലാനിയയുടെ വസ്ത്രം കരാട്ടെക്ക് അണിയുന്ന വസ്ത്രം പോലെയുണ്ടെന്നാണ് ചിലരുടെ വിലയിരുത്തലുകൾ. വീതിയേറിയ പച്ച നിറത്തിലുള്ള അരയിൽക്കെട്ടുള്ള വെളുത്ത പാൻസ്യൂട്ടാണ് മെലാനിയ ധരിച്ചിരുന്നത്.

‘ആഹാ, മെലാനിയയ്ക്ക് കരാട്ടെ ഗ്രീൻ ബൈൽറ്റ് കിട്ടിയിരിക്കുന്നു. ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട് പ്രഥമവനിതേ.’ എന്നാണ് ചിലർ ട്വിറ്ററിൽ കുറിക്കുന്നത്.

Related Articles

Leave a Reply

Back to top button