Kodanchery
കോടഞ്ചേരിയിൽ കെ.എം മാണിയുടെ 90-ാം ജന്മദിനം ആചരിച്ചു

കോടഞ്ചേരി: കെ.എം മാണിയുടെ 90-ാം ജന്മദിനമായ ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ജന്മ ദിനാഘോഷം നടത്തി. കോടഞ്ചേരി മണ്ഡലത്തിലെ കണ്ണോത്ത് സിയോൺ ഓൾഡ് ഏജ് ഹോമിൽ നടന്ന ചടങ്ങ് കോടഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.കെ ഏലിയാസ്, ജില്ലാ കമ്മിറ്റി അംഗം പ്രിത്വിരാജ് എലത്തൂർ, നിയോജക മണ്ഡലം ജന.സെക്രട്ടറി ബിനു അബ്രഹാം, മണ്ഡലം പ്രസിഡന്റ്മാരായ ജോസ് ഐരാറ്റിൽ, കാദർഹാജി, നിയോജകമണ്ഡലം ട്രഷറർ ജോണി താഴത്തുവീട്ടിൽ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് മാർട്ടിൻ, കെ.എസ്.സി സംസ്ഥാന ജന.സെക്രട്ടറി അനേക് ജോസഫ്, മാത്യു കൊരട്ടിക്കര, സിസ്റ്റർ സ്മിത ജോസ് തുടങ്ങിയവർ സംസാരിച്ചു.






