Kodiyathur

സലഫി സ്കൂൾ കായികമേള 2023ന് സമാപനം കുറിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രൈമറി & നഴ്സറി സ്കൂൾ കായികമേള ‘ഓട്ടപ്പാച്ചിൽ 2023’ കാരക്കുറ്റി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്നു. കായിക മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പതാക ഉയർത്തി നിർവ്വഹിച്ചു. സ്കൂൾ ലീഡർ ഹംദ പാറക്കൽ വിദ്യാർത്ഥികൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഫസൽ കൊടിയത്തൂർ, നഴ്സറി സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പ, നൗഷീർ, ദിൽഷാദ്, ജാസിം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന വിക്ടറി സെറിമണിയിൽ കായിക മേള വിജയികൾക്കുള്ള മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സമ്മാനദാനോദ്ഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ നിർവ്വഹിച്ചു.

Related Articles

Leave a Reply

Back to top button