Mukkam

മുക്കം ഫെസ്റ്റ് പന്ത്രണ്ടാം ദിവസം; ഇതുവരെ ഫെസ്റ്റ് സന്ദർശിച്ചത് ഒരു ലക്ഷത്തിലധികം ജനങ്ങൾ

മുക്കം: മുക്കം ഫെസ്റ്റ് 2023 പന്ത്രണ്ടാം ദിവസം പിന്നിട്ടതോടെ ഇതുവരെ ഫെസ്റ്റ് കാണാൻ എത്തിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പന്ത്രണ്ടാം ദിവസം ഫെസ്റ്റിൽ മുഖ്യ ആകർഷണമായി മാറിയത് ഏറനാട് എം.എൽ.എ പി.കെ ബഷീറിൻ്റെ ത്രസിപ്പിക്കുന്ന മുഖ്യപ്രഭാഷണവും നോബി ബെൻ്റെക്സും ഫ്ലവേഴ്സ് ടോപ്പ് സിംഗർ ഫെയിം ദേവനന്ദയും ചേർന്നൊരുക്കിയ മേഹ്‌ഫിലുമാണ്.

പന്ത്രണ്ടാം ദിവസത്തെ സാംസ്‌കാരിക സന്ധ്യ കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഏറനാട് എം.എൽ.എ പി.കെ ബഷീർ ഉദ്ഘാടനം ചെയ്തു. മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ ലിൻ്റോ ജോസഫ്, ചന്ദ്രൻ കപ്പ്യെടത്ത്, സച്ചിൻ, റുബീന കെ.കെ, സത്യനാരായണൻ മാസ്റ്റർ, രജനി എം.വി, ആബിദ ഷാഹുൽ, രഞ്ജിത്ത് മാമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.

Related Articles

Leave a Reply

Back to top button