Kodanchery

സോഫ്റ്റ് ബേസ്ബോൾ; കേരളത്തിന് ഇരട്ടകിരീടം

കോടഞ്ചേരി: മഹാരാഷ്ട്രയിലെ സാംഗ്ളി കിർലോസ്കർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 3 മുതൽ 5 വരെ നടന്ന സോഫ്റ്റ് ബേസ്ബോൾ സബ് ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ ബോയ്സ് – ഗേൾസ് വിഭാഗത്തിൽ കേരള ടീമുകൾ ഇരട്ട കിരീടം നേടി.

ചാമ്പ്യൻമാരായ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഉജ്ജ്വല സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ സ്പോട്സ് കൗൺസിൽ ഭരണസമിതി അംഗം കെ.എം ജോസഫ് സ്വീകരണചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസോസിയേഷൻ ജനറൽ സെക്രട്ടറി എഡ്വേർഡ് പി.എം അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ അസോസിയേഷൻ സെക്രട്ടറി വിപിൻ സോജൻ, കേരള ടീം കോച്ച്മാരായ വിമൽകുമാർ സി.യു, മിഥുൻ കെ, മാനേജർ റാബിയ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button