Thiruvambady

തിരുവമ്പാടിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്തിലെ 25 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഭാഗമായി വാട്ടർ ടാങ്കുകൾ നൽകുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ റംല ചോലക്കൽ, ലിസി സണ്ണി, അപ്പു കോട്ടയിൽ, അസി.സെക്രട്ടറി രഞ്ജിനി ടി, ജെ.എസ് റീന തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button