Thiruvambady
ആനക്കാംപൊയിലിൽ സാമൂഹ്യ ബോധവൽക്കരണ ക്ലാസ് നടത്തി

തിരുവമ്പാടി: ആനക്കാംപൊയിൽ വി.കെ കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ പുത്തൂർ ക്ലാസുകൾ നൽകി.
ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃത്വ സമിതി കൺവീനർ സാലസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് അനിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഭരണസമിതി അംഗങ്ങളായ അലി മങ്ങാട്ടുപറമ്പിൽ, ബിനോ, സെക്രട്ടറി ബെന്നി ആനക്കല്ലേൽ, ലൈബ്രറേറിയൻ ഹസീന കെ.കെ തുടങ്ങിയവർ സംസാരിച്ചു.






