Karassery
കാരശ്ശേരി പെരിലക്കാട് കോളനി റോഡ് പ്രവർത്തി ആരംഭിച്ചു

കാരശ്ശേരി: കാരശ്ശേരി പെരിലക്കാട് കോളനിയിലെ താമസക്കാരുടെ യാത്രാദുരിതത്തിന് അവസാനം കുറിച്ച് ജില്ലാപഞ്ചായത്ത് 14 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന റോഡ് പ്രവർത്തി ആരംഭിച്ചു. 40 വർഷം പഴക്കമുള്ള കോളനിയിൽ 22 വീട്ടുകാരാണുള്ളത്. ഇതിൽ പകുതിയോളം കുടുംബങ്ങൾക്ക് ഇതാദ്യമായാണ് റോഡ് വരുന്നത്.
കഴിഞ്ഞവർഷം ജനുവരിയിൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് 19 ലക്ഷം രൂപ ചെലവിൽ കോളനിയുടെ മറ്റൊരുഭാഗത്തുകൂടി കോൺക്രീറ്റ് റോഡ് നിർമിച്ചിരുന്നു. വാസയോഗ്യമല്ലാത്ത വീടുകളടക്കം വിവിധ പരാധീനതകളുള്ള കോളനിയിൽ നടപ്പാക്കുന്ന നവീകരണപദ്ധതിയുടെ ഭാഗമായാണ് ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമിക്കുന്നത്.







