പന്നിക്കോട് എ.യു.പി സ്കൂളിൽ മൽട്ടിപർപ്പസ് സ്റ്റേജ്, ലൈബ്രറി, ലാബ് എന്നിവ ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി സ്കൂളിൽ മൽട്ടിപർപ്പസ് സ്റ്റേജ്, ലൈബ്രറി, ലാബ് എന്നിവ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ പുറായിൽ ബീരാൻ ഹാജി മെമ്മോറിയൽ മൾട്ടിപർപ്പസ് സ്റ്റേജിന്റെ ഉദ്ഘാടനം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫും ലാബ് ഉദ്ഘാടനം ഏബിൾ ഇൻറർനാഷണൽ ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് പുറായിലും നിർവഹിച്ചു.
പൂർവവിദ്യാർഥികൾ നിർമിച്ചു നൽകിയ സ്റ്റേജിന്റെ താക്കോൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിൽ നിന്ന് സ്കൂൾ മാനേജർ സി കേശവൻ നമ്പൂതിരി, പി.ടി.എ പ്രസിഡന്റ് സി ഹരീഷ്, പ്രധാനാധ്യാപിക വി.പി ഗീത എന്നിവർ ഏറ്റുവാങ്ങി. ലൈബ്രറിയിലേക്കാവശ്യമായ പുസ്തകങ്ങൾ പൂർവവിദ്യാർഥി ഹാരിസ് സ്കൂൾ അധികൃതർക്ക് കൈമാറി. പുസ്തക ചലഞ്ചിൽ മികച്ചപങ്കാളിത്തം ഉറപ്പുവരുത്തിയ വിദ്യാർഥിക്ക് ചടങ്ങിൽ ഉപഹാരം നൽകി. സ്റ്റേജ് നിർമാണത്തിന് സഹായം നൽകിയ സിദ്ദിഖ് പുറായിലിനെ ഡെപ്യൂട്ടി സ്പീക്കർ ഉപഹാരം നൽകി ആദരിച്ചു.







