Koodaranji

കൂടരഞ്ഞിയിൽ പ്രതിഭാസംഗമം നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽനിന്ന്‌ മികച്ച വിജയം കൈവരിച്ചവരുടെ സംഗമം കൂമ്പാറ ജി.ടി എൽ.പി സ്കൂളിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ് രവീന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ നൗഫൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.എസ് ഷാജു, അഹമ്മദ് നസിഫ്, കൂമ്പാറ ബേബി തുടങ്ങിയവർ സംസാരിച്ചു. സംഗമത്തിൽ 70ഓളം കുട്ടികൾ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button