Karassery

കാരശ്ശേരിയിൽ വഴിയോര വിശ്രമകേന്ദ്രം ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് മാടാമ്പുറത്ത് വഴിയോര വിശ്രമകേന്ദ്രത്തിന്റെ 4219000 രൂപ ചിലവഴിച്ചുള്ള ഒന്നാംഘട്ട പ്രവർത്തി പൂർത്തീകരിച്ചു. മുകളിലത്തെ നിലയിൽ ഡോർമെറ്ററി, യാത്രക്കാർക്ക് താമസിക്കാൻ വാടകയ്ക്ക് നൽകുന്ന റൂമുകൾ എന്നിവയാണ് നിർമ്മാണം പൂർത്തീകരിക്കാനുള്ളത്. അഞ്ച് ശൗചാലയങ്ങളും മൂന്ന് യൂറിനൽ പോയന്റുകളും വാഷ് ബേസിനുകളും വിശ്രമ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കോഫി ഷോപ്പുകളും, എല്ലാ ടോയ്‌ലറ്റുകളിലും സാനിട്ടറി നാപ്കിൻ ഡിസ്ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ, അണുനശീകരണ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ഒരുക്കും.

അന്തർ ജില്ലാ-അന്തർ സംസ്ഥാന യാത്രക്കാരടക്കം ദീർഘദൂരയാത്രക്കാർ ഏറെയുള്ള എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ വിശ്രമ കേന്ദ്രം. ടെയ്‌ക് എ ബ്രേക്ക് മോഡൽ കംഫർട്ട് സ്റ്റേഷൻ പദ്ധതിക്ക് 2020 നവംബറിലാണ് ഡി.പി.സി അംഗീകാരം ലഭിച്ചത്. സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിനാണ് നിർമാണ ചുമതല.

Related Articles

Leave a Reply

Back to top button