Thiruvambady

കിണറില്‍ കുടുങ്ങിയ ഗൃഹനാഥന് രക്ഷകനായി മുക്കം അഗ്‌നിരക്ഷാസേന

തിരുവമ്പാടി: സ്വന്തം വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ കിണറ്റില്‍ ഇറങ്ങി കുടുങ്ങിയ ഗൃഹനാഥനെ മുക്കം അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തിരുവമ്പാടി മറിയപ്പുറം സ്വദേശി ധനീഷ്(40) ആണ് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങി കയറാനാവാതെ കിണറ്റില്‍ കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം.

വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേന സംഭവസ്ഥലത്തി പരിക്കൊന്നും കൂടാതെ ആളെ രക്ഷപ്പെടുത്തുകയായിരുന്നു. റെസ്‌ക്യൂ നെറ്റിന്റേയും റോപ്പിന്റേയും സഹായത്തോടെയാണ് ആളെ രക്ഷപ്പെടുത്തിയത്. അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.കെ മുരളീധരന്‍, സേനാംഗങ്ങളായ എം.സി മനോജ്, എ നിപിന്‍ദാസ്, വൈ.പി ഷറഫുദ്ധീന്‍, ഐ നജ്മുദ്ധീന്‍, പി നിയാസ്, കെ.ടി ജയേഷ്, എം സുജിത്, കെ.സി അബ്ദുല്‍ സലീം എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Articles

Leave a Reply

Back to top button