Koodaranji
ഐ.എൻ.സി കരിങ്കുറ്റി ബൂത്ത് സമ്മേളനം നടത്തി

കൂടരഞ്ഞി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിങ്കുറ്റി ബൂത്ത് സമ്മേളനം നടത്തി. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് ഇലഞ്ഞിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനം ഡി.സി.സി ജന: സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാജുഷ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ മുഹമ്മദ് പാതിപറമ്പിൽ, കെ.വി ജോസ് മാസ്റ്റർ, സിബു തോട്ടത്തിൽ, ജോസ് മടപ്പള്ളി, ഫ്രാൻസിസ് മൂക്കില്ലിക്കാട്, ജോർജ് വലിയകട്ടയിൽ, ജോർജ് തറപ്പേൽ, എസ് ജോസ്, പൗലോസ് താന്നിമുള, ജോർജുകുട്ടി കക്കാടംപൊയിൽ, റെജി, ജേക്കബ് കിഴക്കേപറമ്പിൽ, ഷിജോ വേലൂർ, ജിന്റോ പുഞ്ചത്തറപ്പിൽ തുടങ്ങിയവർ സംസാരിച്ചു.







