Kodanchery

37ാമത് നാഷണൽ സബ്ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് കേരള ക്യാമ്പിന് തുടക്കം കുറിച്ചു

കോടഞ്ചേരി: മാർച്ച് 27ന് ആസാമിലെ ഗുഹട്ടിയിൽ വച്ച് നടക്കുന്ന 37ാമത് നാഷണൽ സബ് ജൂനിയർ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൻറെ ക്യാമ്പിന് വേളങ്കോട് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായുള്ള 24ഓളം താരങ്ങളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. കോഴിക്കോടിനെ പ്രതിനിധീകരിച്ച് സെൻറ് ജോർജ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥി അദ്വൈദ് ഗിരീഷ് ക്യാമ്പിൽ പങ്കാളിയാവും. മാർച്ച് 23ന് കേരള ടീം ആസ്സാമിലേക്ക് യാത്ര തിരിക്കും.

Related Articles

Leave a Reply

Back to top button