Mukkam

കൈത്താങ്ങ് പദ്ധതി; ആറ് വീടുകളുടെ താക്കോൽ ദാനം നാളെ നടക്കും

മുക്കം: രാഹുൽ ഗാന്ധി എം.പിയുടെ ‘കൈത്താങ്ങ്’ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച ആറ് ഭവനങ്ങളുടെ താക്കോൽ ദാനം നാളെ നടക്കും. വൈകിട്ട് 5 മണിക്ക് മുക്കം പി.സി ജംക്ഷന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി എം.പി താക്കോൽ ദാനം നിർവഹിക്കും.

മലപ്പുറം, വയനാട് ജില്ലകളിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലും നിർമ്മാണം പൂർത്തീകരിച്ച 6 വീടുകളുടെ താക്കോ‍ൽ ദാനമാണ് നാളെ നടക്കുകയെന്നും 200 വീടുകൾ പൂർത്തീകരിച്ച് കൈമാറുന്ന പദ്ധതിയിൽ 15 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും എം.പി ഓഫിസ് അറിയിച്ചു. പരിപാടിയെ തുടർന്ന് യു.ഡി.എഫിന്റെ ബഹുജന കൺവൻഷനിലും രാഹുൽ ഗാന്ധി എം.പി പങ്കെടുക്കും.

Related Articles

Leave a Reply

Back to top button