Kodiyathur

നവീകരണം പൂർത്തിയാക്കിയ സൗത്ത് കൊടിയത്തൂർ – വെസ്റ്റ് കൊടിയത്തൂർ റോഡ് ഉദ്ഘാടനം ചെയ്‌തു

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുവശങ്ങളും കോൺക്രീറ്റ് പ്രവർത്തിയും റീ ടാറിങ് പ്രവർത്തിയും പൂർത്തിയാക്കിയ സൗത്ത് കൊടിയത്തൂർ – വെസ്റ്റ് കൊടിയത്തൂർ റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി റിയാസ്, ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ജി സീനത്ത്, ഉണ്ണികമ്മു പി.പി, അബ്ദുൽ റഷീദ് വി, കെ.ജി അൻവർ, ബഷീർ കൊടിയത്തൂർ, യൂസുഫ് കമ്പളത്ത്, പി.സി നാസർ, എൻ നസരുള്ള, ശരീഫ് അമ്പലക്കണ്ടി, മൂസ തറമ്മൽ, അബ്ദുല്ല എ, ജസീം എം തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും പോകുന്ന പ്രധാന റോഡാണിത്.

Related Articles

Leave a Reply

Back to top button