Thiruvambady

തിരുവമ്പാടിയിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യ ജാഗ്രത ജനകീയ കൺവൻഷനും നടത്തി

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെ.എം.സി.ടി നഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ ലോകാരോഗ്യ ദിനാചരണവും ആരോഗ്യജാഗ്രത ജനകീയ കൺവെൻഷനും നടത്തി. ഗ്രാമപഞ്ചായത്ത് ഹാളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ഫെസീന ഹസൻ ലോകാരോഗ്യ ദിന സന്ദേശം നൽകി. കൺവെൻഷനിൽ മഴക്കാലപൂർവ്വ ആരോഗ്യ ജാഗ്രത-പത്ത് ഇന കർമ്മപദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അവതരിപ്പിച്ചു. പത്തിന കർമ്മ പദ്ധതികൾ ചുവടെ;

1) അജൈവ മാലിന്യം പൂർണമായും വാതിൽപ്പടി ശേഖരണം നടത്തുക, ജൈവമാലിന്യം പൂർണമായും ഉറവിടത്തിൽ തന്നെ സംസ്കരിക്കുക, മാലിന്യ കൂനകൾ ഇല്ലാത്ത വൃത്തിയുള്ള പൊതു ഇടം സൃഷ്ടിക്കുക, തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക.

2) ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഡ്രൈ ഡേ ആചരണം വീടുകളിൽ ഞായറാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും സ്കൂളുകളിൽ വെള്ളിയാഴ്ചയും നടത്തണം.

3) സ്ഥാപന ശുചീകരണം ഏപ്രിൽ 11നും വീടുകളിലെ ശുചീകരണം ഏപ്രിൽ 12നും പൊതുയിടങ്ങളിലെ ശുചീകരണം ഏപ്രിൽ 28, 29 തീയതികളിലും നടത്തണം.

4) എലിപ്പനി പ്രതിരോധ പ്രവർത്തനം, എലിപ്പനി പ്രതിരോധ ഗുളിക വിതരണം, ബോധവൽക്കരണം ,എലി നശീകരണ പ്രവർത്തനങ്ങൾ.

5) ഹെൽത്ത് സ്ക്വാഡുകൾ വാർഡ് തലത്തിൽ 50 വീടുകൾക്ക് ഒരു ക്ലസ്റ്റർ രൂപീകരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്‍കണം.

6) ഏപ്രിൽ 19,20 തീയതികളിൽ റബ്ബർ, കൊക്കോ, കവുങ്ങ് തുടങ്ങിയ തോട്ടങ്ങളിലെ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള കണ്ടെയ്നറുകൾ തോട്ടം ഉടമകളുടെ നേതൃത്വത്തിൽ നീക്കം ചെയ്യുക.

7) അതിഥി തൊഴിലാളികളുടെ സ്ക്രീനിങ് ക്യാമ്പും താമസസ്ഥലങ്ങളിലെ ശുചിത്വ പരിശോധനയും ഏപ്രിൽ 11 മുതൽ 26 വരെ തിയ്യതികളിൽ.

8) റെഡ് ക്രോസ് ദിനാചരണവും ദുരന്തനിവാരണ തയ്യാറെടുപ്പും.

9) കുടിവെള്ള സ്രോതസ്സുകളുടെ മാസ് ക്ലോറിനേഷനും പൊതു കിണറുകളിലെ കുടിവെള്ള പരിശോധനയും.

10) ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിലെ പരിശോധന.

സ്റ്റാന്റിംഗ്‌ കമ്മിറ്റി അംഗങ്ങളായ റംല ചോലക്കൽ, ലിസി അബ്രഹാം, രാമചന്ദ്രൻ കരിമ്പിൽ, വാർഡുമെമ്പർമാരായ കെ.എ മുഹമ്മദലി, മഞ്ജു ഷിബിൻ, രാജു അമ്പലത്തിങ്ങൽ, കെ.ഡി ആൻറണി, രാധാമണി, ലിസി സണ്ണി, അപ്പു കോട്ടയിൽ, ഷൈനി ബെന്നി, ഷൗക്കത്തലി കെ.എം, ബിന്ദു ജോൺസൺ, ഗണേഷ് ബാബു, കോയ, ജിജി ഇല്ലിക്കൽ, വി.കെ.സന്തോഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൺ പ്രീതി രാജീവ്, അഖില, ഷില്ലി എൻ.വി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ആരോഗ്യ പ്രവർത്തകർ,ആശാ പ്രവർത്തകൾ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button