Kodiyathur

എള്ളങ്ങൽ കാർഷിക കൂട്ടായ്മയുടെ കൃഷി വിളവെടുപ്പ് നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിലെ എള്ളങ്ങൽ പ്രദേശത്തെ കാർഷിക കൂട്ടായ്മയുടെ കീഴിൽ പൂർണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്ത പച്ചക്കറി വിളവെടുപ്പ് നടത്തി. പൂർണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ് കൂട്ടായ്മ വർഷങ്ങളായി കൃഷി ചെയ്ത് വരുന്നത്.

പയർ, മത്തൻ, ചിരങ്ങ, വെണ്ട, പടവലം, വെള്ളരി, കക്കിരി തുടങ്ങിയ പച്ചക്കറികളാണ് ആന്യംപാടത്ത് കൃഷി ചെയ്ത് വിളവെടുപ്പ് നടത്തിയത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. കർഷകരായ അജ്മൽ പുതുക്കുടി, അബ്ദുസ്സലാം ഇ, അസ്‌ക്കർ പുതുക്കുടി, മൻസൂർ പുതുശ്ശേരി, കദീജ ഇ, ജമീല ഇ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button