Koodaranji
മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു

കൂടരഞ്ഞി: കുട്ടികൾക്ക് പഠന മികവിനോടൊപ്പം ശാരീരികവും മാനസികവുമായ വികസനം ലക്ഷ്യമാക്കി മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ ഒരുക്കിയ ഫുട്ബോൾ ക്യാമ്പിന് തുടക്കമായി. സ്കൂൾ മാനേജർ ഫാ കുര്യൻ താന്നിക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.
രാവിലെ 7 മണി മുതൽ 9 മണി വരെ നടക്കുന്ന പരിശീലനത്തിന് തോമസ് പോൾ നേതൃത്വം നൽകും. പി.ടി.എ പ്രസിഡന്റ് മാർട്ടിൻ കാവുങ്കൽ, അധ്യാപകരായ ബിന്ദു വടുക്കൂട്ട്, ഷിബിൽ ജോസ്, പി.ടി.എ പ്രതിനിധി മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.







