താമരശ്ശേരി രൂപത 37ാമത് രൂപതാ ദിനാഘോഷം കോടഞ്ചേരിയിൽ വച്ച് നടന്നു

കോടഞ്ചേരി: താമരശ്ശേരി രൂപത 37ാമത് രൂപത ദിനാഘോഷം കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടന്നു. രാവിലെ 9 മണിക്ക് പതാക ഉയർത്തലിനെ തുടർന്ന് മാർ ജേക്കബ് തൂങ്കുഴി, മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ ജോസഫ് കുന്നത്ത് എന്നിവരുടെ നേതൃത്വത്തിൽ കൃതജ്ഞതാ ബലി നടന്നു. വിവിധ പ്രതിനിധി സമ്മേളനങ്ങൾ പാരിഷ് ഹാളിൽ വച്ച് നടന്നു. മാർ വർഗീസ് ചക്കാലക്കൽ മുഖ്യപ്രഭാഷണം നടത്തി.
കോടഞ്ചേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന രൂപതാ ദിന പൊതുസമ്മേളനം മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എഴുതിയ വി.ഫ്രാൻസിസ് സാലസിന്റെ ജ്ഞാനസൂക്തങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം മാർ ജേക്കബ് തൂങ്കുഴി കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ.മാർ വർഗീസ് ചക്കാലക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും നൂറുകണക്കിന് വിശ്വാസികൾ പരിപാടികളിൽ പങ്കെടുത്തു







