Kodanchery

കോടഞ്ചേരി ടൗണിൽ മെയ് 8 തിങ്കളാഴ്ച മുതൽ പുതുക്കിയ ഗതാഗത പരിഷ്കരണം നിലവിൽ വരും

കോടഞ്ചേരി: ടൗണിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മെയ് 8 തിങ്കളാഴ്ച മുതൽ കോടഞ്ചേരി ടൗണിൽ താഴെ പറയുന്ന ഗതാഗത പരിഷകരണങ്ങൾ നടപ്പിലാക്കുമെന്ന് പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അറിയിച്ചു. നിയന്ത്രണങ്ങൾ പാലിക്കാത്ത വാഹന ഉടമകളിൽ നിന്നും കച്ചവടക്കാരിൽനിന്നും പിഴ ഈടാക്കുന്നതാണ്.

  1. ബൈപാസ് റോഡിൽ വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചു.
  2. ഇരുചക്ര, നാലുചക്ര വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ ബൈപാസ് റോഡിൽ വൺ വേ ഗതാഗതം മാത്രം.
  3. ബസ് സ്റ്റാൻഡിൽ പാർക്കിങ് നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രം.
  4. വഴിയോര കച്ചവടം, ഗുഡ്‌സ് ഓട്ടോ, ഉന്തുവണ്ടി, ഫുട്പാത്ത് കച്ചവടങ്ങൾക്ക് പൂർണമായ നിരോധനം.
  5. കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ കാൽനട യാത്ര തടസ്സപ്പെടുന്ന രീതിയിലുള്ള കച്ചവടം പാടില്ല.
  6. സ്‌കൂളുകൾ, ആരാധനാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശന മാർഗത്തിലും സീബ്രാ ലൈനുകളോട് ചേർന്ന ഭാഗങ്ങളിലും പാർക്കിങ്ങിന് നിരോധനം.
  7. ടൗണിൽ സ്വകാര്യ വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാറി മാറിയുള്ള വൺ സൈഡ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തും.

Related Articles

Leave a Reply

Back to top button