Karassery
കരിമ്പുജ്യൂസ് യന്ത്രത്തിൽ കൈ കുടുങ്ങി യുവാവിന് ഗുരുതരപരിക്ക്

കാരശ്ശേരി: കരിമ്പുജ്യൂസ് യന്ത്രത്തിൽ കൈകുടുങ്ങി അലഹാബാദ് സ്വദേശിയായ യുവാവിന് ഗുരുതരപരിക്ക്. റോഡരുകിൽ കരിമ്പുജ്യൂസ് വില്പന നടത്തുന്ന ദീപക് (22) ആണ് അപകടത്തിൽപ്പെട്ടത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ ഓടത്തെരുവിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
കരിമ്പിൻതണ്ട് യന്ത്രത്തിലേക്ക് വെക്കുന്നതിനിടെ വലതുകൈ പൽച്ചക്രത്തിനിടയിൽ കുടുങ്ങുകയായിരുന്നു. മുക്കം അഗ്നിരക്ഷാസേനയെത്തി യന്ത്രഭാഗം മുറിച്ചുമാറ്റിയാണ് കൈ പുറത്തെടുത്തത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ ദീപക്കിനെ ഉടനെ കോഴിക്കോട് ഗവ:മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.







