Kodiyathur

ഉന്നത വിജയം; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് ആദരമൊരുക്കി പഞ്ചായത്ത്

കൊടിയത്തൂർ: എസ്.എസ്.എൽ.സി, ഹയർ സെക്കൻ്ററി പരീക്ഷകളിൽ ജില്ലയിൽ തന്നെ മികച്ച വിജയം കരസ്ഥമാക്കിയ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് ഗ്രാമപഞ്ചായത്തിൻ്റെ ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആദരവ് നൽകി. പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ, ചെറുവാടി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ, തോട്ടുമുക്കം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ എന്നീ വിദ്യാലയങ്ങളെയാണ് ആദരിച്ചത്.

കൊടിയത്തൂർ പാലിയേറ്റീവ് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. മുക്കം എ.ഇ.ഒ പി ഓംകാരനാഥൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ടി റിയാസ്, ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്ന്, കരീം പഴങ്കൽ, മറിയം കുട്ടി ഹസ്സൻ, നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ, കെ.പി അബ്ദുറഹിമാൻ, കെ.ടി മൻസൂർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button