Mukkam

മുക്കത്ത് പത്തോളം കടകളിൽ വ്യാപക മോഷണശ്രമം

മുക്കം: മുക്കത്ത് പത്തോളം കടകളിൽ മോഷണശ്രമം. സപ്ലൈകോ മെഡിക്കൽ ഷോപ്പ്, സനം ബാഗ് ഹൗസ് എന്നിവിടങ്ങളിൽ നിന്ന് പണം മോഷ്ടിക്കപ്പെട്ടതായാണ് വിവരം. ഇന്ന് പുലർച്ചെ 5 മണിയോടുകൂടിയാണ് മോഷണം നടന്നത്. മുക്കം ബസ്‌ സ്റ്റാൻഡ്, പുതിയ ബസ്‌ സ്റ്റാൻഡ്, ബൈപ്പാസ് എന്നിവിടങ്ങളിലെ പത്തോളം കടകളിലാണ് മോഷണം നടന്നതായി ശ്രദ്ധയിൽപ്പെട്ടത്. ചില കടകളുടെ പൂട്ട് പൊളിച്ച നിലയിലാണുള്ളത്.

ഏതാനും സ്ഥാപനങ്ങളുടെ ഗ്ലാസ് ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ കേടുവരുത്തുകയും ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഒരു സംഘം ആളുകൾ ഒരേസമയത്ത് മോഷണശ്രമം നടത്തിയതാവാനുള്ള സാധ്യതയുണ്ടെന്ന് വ്യാപാരികൾ സംശയിക്കുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും മുക്കം പോലീസിൽ പരാതി നൽകുമെന്നും കെ.വി.വി.ഇ.എസ് മുക്കം യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button