Mukkam
ദേവാങ്കണം ചേതോഹരിതം പദ്ധതിയ്ക്ക് മാമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൽ തുടക്കം

മുക്കം: മാമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൽ ‘ദേവാങ്കണം ചേതോഹരിതം’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ ജൈവ വൈവിധ്യ ബോർഡുമായി സഹകരിച്ചാണ് ക്ഷേത്രമുറ്റം ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് മനോഹരമാക്കാനുള്ള പദ്ധതി നടപ്പാക്കുന്നത്. മലബാർ ദേവസ്വം ബോർഡ് സ്ഥിരംസമിതി അധ്യക്ഷൻ എം ഗോവിന്ദൻകുട്ടി വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർ വളപ്പിൽ ശിവശങ്കരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് ഏരിയാ കമ്മിറ്റിയംഗം ഒ സുഭാഷ്, ട്രസ്റ്റി ബോർഡ് ചെയർമാൻ മനോജ് കാതോട്, സുജീഷ് എടക്കാട്ടുപറമ്പിൽ, സുനിൽ പൊയ്യേരി, ബാലകൃഷ്ണൻ മൂത്തേടത്ത്, മാതൃസമിതി പ്രസിഡന്റ് വിശാലാക്ഷി എറുവാട്, സുഭാഷ് മാടാരി, അനിൽകുമാർ കാതോട്, ബാബുരാജ് ചന്ദനപറമ്പിൽ, വിനോദ് വാര്യർ തുടങ്ങിയവർ സംസാരിച്ചു.







