World

കൊറോണ വ്യാപനം തടയാന്‍ വഴികള്‍ തേടി ഒമാനും; ഇന്ന് മുതല്‍ ബസുകളും ടാക്‌സികളും ഓടില്ല

മസ്‌കറ്റ്: കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് വ്യാഴാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങളും വിലക്കി. ഒമാന്‍ ഗതാഗത മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇന്ന് മുതല്‍ ബസ്, ടാക്‌സി, ഫെറി തുടങ്ങിയവയെല്ലാം സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കും.

അതേസമയം, മുസന്ദം ഗവര്‍ണറേറ്റിലെ ബസ്, ഫെറി സര്‍വീസുകള്‍ക്ക് വിലക്ക് ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പരിശോധനയും നിര്‍ത്തിവെച്ചിരിക്കുകയാണ്. ലബോറട്ടി പരിശോധനകള്‍, ഫിസിക്കല്‍ തെറാപ്പി, റേഡിയോളജി, ഫിസിയോളജി, നൂട്രീഷന്‍ ക്ലിനിക് എന്നിവയിലെല്ലാം സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്.

കടകള്‍ അടയ്ക്കാത്തവര്‍ക്കെതിരേ ആയിരം റിയാല്‍ വരെ പിഴ ഈടാക്കുകയും കടയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുമെന്ന് നഗരസഭാ, ജലവിഭവ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 300 റിയാല്‍ പിഴ ഈടാക്കും. നിയമം ലംഘിച്ചാല്‍ കൂടുതല്‍ നടപടികളിലേയ്ക്ക് കടക്കുകയും ചെയ്യും. കോമേഴ്ഷ്യല്‍ കോംപ്ലക്സുകളിലെ വിവിധ കടകള്‍, ഹാളുകള്‍, സ്പോര്‍ട്സ് ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി സലൂണ്‍ എന്നവയ്ക്കാണ് തുറക്കുന്നതിന് വിലക്കുള്ളത്.

Related Articles

Leave a Reply

Back to top button