Kodanchery
കോടഞ്ചേരിയിൽ യുവാവ് കിണറ്റിൽ വീണു മരിച്ചു

കോടഞ്ചേരി: വയനാട് തരിയോട് സ്വദേശിയായ പൂവ്വത്തുംമൂട്ടിൽ ഷൈൻ പി.സി (33) പ്രാവിന് തീറ്റ കൊടുക്കുമ്പോൾ അബദ്ധത്തിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണു മരിച്ചു. യുവാവിനെ കാണാതായപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കിണറിന്റെ കരയിൽ പ്രാവും കൂട് മറിഞ്ഞ നിലയിലും, കിണറ്റിൽ യുവാവിന്റെ ചെരുപ്പും കണ്ടെത്തിയത്.
മുക്കത്ത് നിന്ന് ഫയർഫോഴ്സും, കോടഞ്ചേരി പോലീസും സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൂളവള്ളിയിലെ പെറ്റ്സ് ഷോപ്പ് ജീവനക്കാരനായിരുന്നു ഷൈൻ. വേളങ്കോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവിടെനിന്നാണ് അപകടം സംഭവിച്ചത്.
ഭാര്യ: അയന.







