Thiruvambady
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് നിർമ്മിക്കുന്ന പകൽവീടിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന പകൽവീടിന്റെ പ്രവർത്തി ഉദ്ഘാടനം ബ്ലോക്ക് മെമ്പർ തോമസ് കളത്തൂർ നിർവഹിച്ചു. രാജേഷ് മന്നസ്ഥാൻകണ്ടി സൗജന്യമായി നൽകിയ 5 സെന്റ് സ്ഥലത്താണ് പകൽവീട് നിർമ്മിക്കുന്നത്.
വാർഡ് മെമ്പർ ലിസി സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൈനി ബെന്നി, കെ.ടി മാത്യു, രാമചന്ദ്രൻ കരിമ്പിൽ, റോബർട്ട് നെല്ലിക്കാതെരുവിൽ, മുഹമ്മദലി പരിത്തിക്കുന്നേൽ, അബ്രഹാം വി.ടി, രജനി പറപ്പള്ളിയിൽ, കെ.ജെ ജോർജ്, ജോർജ് ആലപ്പാട്, ലിബിൻ തുറുവേലിൽ തുടങ്ങിയവർ സംസാരിച്ചു.