Kodiyathur

കൊടിയത്തൂർ പഞ്ചായത്തിൽ ഒന്നാമതായി ചെറുവാടി സ്കൂൾ

കൊടിയത്തൂർ: ചെറുവാടി സ്കൂളിന്റെ വിജയ തിളക്കത്തിന് ഒരു അംഗീകാരം കൂടി കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ, കൊടിയത്തൂർ പഞ്ചായത്തിൽ 21 A+ ഓടെ 100 % വിജയം നേടിയ ചെറുവാടി ഗവ: ഹയർസെക്കൻഡറി സ്കൂളിനെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.

കോഴിക്കോട് സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ചു നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികളിൽ നിന്നും വിദ്യാലയ പുരസ്കാരം ഉണ്ണികൃഷ്ണൻ മാഷ് ഏറ്റുവാങ്ങി. എല്ലാ വിഷയത്തിനും A+ ലഭിച്ച കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.

Related Articles

Leave a Reply

Back to top button