Kodiyathur
കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് ആധുനിക ശബ്ദ ക്രമീകരണം സംവിധാനം ഏർപ്പെടുത്തി

കൊടിയത്തൂർ: മലയോര മേഖലയിലെ അക്കാദമിക മികവുകൊണ്ട് ശ്രദ്ധേയമായ കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപക രക്ഷാകർതൃ സമിതിയുടെ വകയായി ആധുനിക ശബ്ദ ക്രമീകരണ സംവിധാനം ഏർപ്പെടുത്തി.
സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് റഷീദ് കുയ്യിലിൽ നിന്നും ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുൽ സലാം സൗണ്ട് സിസ്റ്റം ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡണ്ട് നൗഫൽ പുതുക്കുടി, എം.പി.ടി.എ ചെയർപേഴ്സൺ ആയിഷ നസീർ, വൈസ് ചെയർ പേഴ്സൺ രമണി, സീനിയർ അസിസ്റ്റന്റ് എം.കെ ഷക്കീല, എസ്.ആർ.ജി കൺവീനർ എം.പി ജസീദ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫൈസൽ പാറക്കൽ, അധ്യാപകരായ മുഹമ്മദ് നജീബ്, ഐ അനിൽകുമാർ, കെ അബ്ദുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.