Thiruvambady

തിരുവമ്പാടിയിൽ ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു

തിരുവമ്പാടി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തൊടനുബന്ധിച്ചു തിരുവമ്പാടി ഗ്രാമപഞ്ചായത്തും അൽഫോൻസാ കോളേജ് തുരുവമ്പാടിയും സംയുക്തമായി ‘മേരി മാട്ടി മേരാ ദേശ്’ പരിപാടി സംഘടിപ്പിച്ചു. തിരുവമ്പാടി അൽഫോൻസാ കോളേജിൽ വച്ചു നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മെഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. അൽഫോൻസാ കോളേജ് മാനേജർ ഫാ.സ്കറിയ മംഗരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.എ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. വിമുക്ത ഭടൻമാരായ സി.ജി ബാസി, എൻ.എസ് സ്കറിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ.എസ്.എസ് വോളന്റീയർ അലൻ ഇമ്മാനുവൽ പഞ്ച്പ്രാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി ചാക്കോ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രാമചന്ദ്രൻ കരിമ്പിൽ, റംല ചോലക്കൽ, ലിസി മാളിയേക്കൽ, മെമ്പർമാരായ ബിന്ദു ജോൺസൺ, രാധാമണി, ഷൈനി ബെന്നി, ബീന, കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ.ഷെനീഷ് അഗസ്റ്റിൻ, ബ്ലോക്ക്‌ കോർഡിനേറ്റർ കെ.വൈ ജോസ്ന, ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി നിഷാദ്, ജൂനിയർ സൂപ്രണ്ട് റീന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സണ്ണി പുളിമൂട്ടിൽ, അനുമോൾ ജോസ്, പഞ്ചായത്ത് തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കോളേജ് പരിസരത്തു ശിലാഫലകം സ്ഥാപിക്കുകയും വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button