
കോഴിക്കോട്: കെറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ക്രിമിനല്‍ പ്രൊസിജ്യര്‍ കോഡ്(സിആര്‍പിസി സെക്്ഷന്‍ 144 (1,2,3) പ്രകാരം താഴെപറയുന്ന കാര്യങ്ങളാണ് കലക്ടര്‍ നിരോധിച്ചത്.
👉നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്വമാണ്. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെങ്കില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനത്തിന് കാരണമാവും. ആയതിനാല്‍ നിബന്ധനകളുടെ ലംഘനം പൊതുജന ആരോഗ്യദുരന്തത്തിലേക്ക് വഴിതെളിയിക്കും. നിരോധനങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരേ ഐപിസി 269 ,188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലിസ് മേധാവികള്‍ സ്വീകരിക്കും.
👉പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണ ത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കില്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി വില്ലേജ് ഓഫിസറും പോലിസും ഉള്‍പ്പെട്ട സ്‌ക്വാഡുകള്‍ വില്ലേജ് തലത്തില്‍ രൂപീകരിച്ചിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌ക്വാഡുകള്‍ ആയത് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട എസ്എച്ച്ഒയ്ക്ക് റിപോര്‍ട്ട് ചെയ്യേണ്ടതാണ്.
👉ഇതിനുപുറമെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ പോലിസിന്റെ നിരീക്ഷണം ഉണ്ടാവേണ്ടതുമാണ്. വില്ലേജ് അടിസ്ഥാനത്തിലുള്ള സ്‌ക്വാഡുകളിലേക്ക് വില്ലേജ് ഓഫിസര്‍/സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍മാരെ രണ്ടു ഷിഫ്റ്റുകളിലായി മാര്‍ച്ച് 23 മുതല്‍ നിയോഗിക്കപ്പെട്ടെന്ന് അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റുംസ്‌ക്വാഡുകളിലേക്ക് പോലിസ് ഉദ്യോഗസ്ഥരെ 2 ഷിഫ്റ്റുകളിലായി നിയോഗിക്കപ്പെട്ടെന്ന് ജില്ലാ പോലിസ് മേധാവികളും ഉറപ്പുവരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
👉നിരോധനാജ്ഞ ഉത്തരവിന് മാര്‍ച്ച് 22 മുതല്‍ മറ്റൊരു ഉത്തരവുണ്ടാവുന്നത് വരെ പ്രാബല്യമുണ്ടാവും. ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും 5ല്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത് നിരോധിച്ചിട്ടുണ്ട്. ഉല്‍സവങ്ങള്‍, മതാചാരങ്ങള്‍, മറ്റ് ചടങ്ങുകള്‍ വിരുന്നുകള്‍ എന്നിവയില്‍ 10ല്‍ അധികം പേര്‍ പങ്കെടുക്കരുത്. സ്‌കൂളുകള്‍ കോളജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുംമതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍ ക്യാംപുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവയും വിലക്കി. ആശുപത്രികളില്‍ സന്ദര്‍ശകര്‍ ബൈസ്റ്റാന്‍ഡര്‍മാരായി ഒന്നിലധികം പേര്‍ പാടില്ല.
👉ക്ഷേത്രങ്ങളിലും പള്ളികളിലും 10ലധികം പേര്‍ ഒരുമിച്ചുകൂടരുത്. ഹെല്‍ത്ത് ക്ലബുകള്‍, ജിമ്മുകള്‍, ടര്‍ഫ് കളിസ്ഥലങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലക്കി. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം, എല്ലാതരം പ്രതിഷേധ പ്രകടനങ്ങള്‍, ധര്‍ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍ എന്നിവയെല്ലാം നിരോധിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 7 വരെ അടച്ചിടരുത്.







